അബുദാബി: ക്രൂയിസ് കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്ക് ഗ്രീൻ പാസ് പ്രവേശന നിബന്ധനകൾ ബാധകമല്ല

ക്രൂയിസ് കപ്പലുകളിൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികൾക്ക് അൽ ഹൊസൻ ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് നിബന്ധനകൾ ബാധകമല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

യു എ ഇ: 2022 സെപ്റ്റംബർ 28 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; മാസ്കുകൾ നിർബന്ധമല്ല

2022 സെപ്റ്റംബർ 28 മുതൽ രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 14 ദിവസമാക്കി കുറച്ചതായി NCEMA; COVID-19 മുൻകരുതൽ നടപടികൾ ശക്തമാക്കാൻ നിർദ്ദേശം

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത 2022 ജൂൺ 15 മുതൽ 14 ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: സർക്കാർ സ്ഥാപനങ്ങളിലെത്തുന്നവരുടെ അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 30 ദിവസമാക്കി ഉയർത്തിയതായി FAHR

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത മുപ്പത് ദിവസമാക്കി ഉയർത്തിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.

Continue Reading

അബുദാബി: വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്താൻ തീരുമാനം; ഗ്രീൻ പാസ് സാധുത നീട്ടി

എമിറേറ്റിലെ വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്താൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അനുമതി നൽകി.

Continue Reading

യു എ ഇ: സർക്കാർ മേഖലയിലെ ഗ്രീൻ പാസ് നിബന്ധന; ജീവനക്കാർക്ക് സൗജന്യ PCR ടെസ്റ്റ് സേവനം ഉപയോഗപ്പെടുത്താമെന്ന് FAHR

2022 ജനുവരി 3 മുതൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, സർക്കാർ ജീവനക്കാർക്ക് സൗജന്യ PCR ടെസ്റ്റ് സേവനം ഉപയോഗപ്പെടുത്താമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

യു എ ഇ: 2022 ജനുവരി 3 മുതൽ സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹൊസൻ ഗ്രീൻ പാസ് നിർബന്ധമാക്കുന്നു

2022 ജനുവരി 3 മുതൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: അൽ ഹൊസൻ ഗ്രീൻ പാസ് മാനദണ്ഡങ്ങളിൽ ഡിസംബർ 5 മുതൽ മാറ്റം വരുത്തുന്നു; ഗ്രീൻ സ്റ്റാറ്റസ് കാലാവധി 14 ദിവസം

അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് മാനദണ്ഡങ്ങളിൽ 2021 ഡിസംബർ 5 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: പൊതു ഇടങ്ങളിൽ Al Hosn ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് എത്തിസലാത്

തങ്ങളുടെ ഉപഭോക്താക്കൾക്ക് രാജ്യത്തെ പൊതുഇടങ്ങളിൽ Al Hosn ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് മൊബൈൽ സേവനദാതാവായ എത്തിസലാത് വ്യക്തമാക്കി.

Continue Reading

അബുദാബി: SEHA ആരോഗ്യ കേന്ദ്രങ്ങളിൽ അൽ ഹോസ്ൻ ഗ്രീൻ പാസ് നിർബന്ധമാക്കാനുള്ള തീരുമാനം താത്കാലികമായി പിൻവലിച്ചു

തങ്ങളുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കും, സന്ദർശകർക്കും അൽ ഹോസ്ൻ (Al Hosn) ആപ്പിലൂടെയുള്ള ഗ്രീൻ പാസ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ അറിയിച്ച തീരുമാനം താത്കാലികമായി പിൻവലിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading