സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പുലർത്തണം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായി ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

Continue Reading

കൊറോണ വൈറസ്: വിദ്യാർത്ഥികൾക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി

കേരളത്തിൽ നോവൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ആരോഗ്യ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ – ചൈനയിലേക്കുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി

കൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും ചൈനയിലേക്കുള്ള യാത്രകൾക്ക് സൗദി അറേബ്യ വിലക്ക് ഏർപെടുത്തി.

Continue Reading

കൊറോണ: സംസ്ഥാനത്ത് 2528 പേർ നിരീക്ഷണത്തിൽ

കൂടുതൽ നോവൽ കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.

Continue Reading

കൊറോണ വൈറസ്: 2421 പേർ നിരീക്ഷണത്തിലെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവൽ കൊറോണ വൈറസ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.

Continue Reading

കൊറോണാ വൈറസ് – ബെയ്‌ജിങ്ങിലേക്ക് ഒഴികെ ചൈനയിലേക്കുള്ള എല്ലാ വിമാനസർവീസുകളും യു എ ഇ താൽകാലികമായി നിർത്തിവെക്കുന്നു.

കൊറോണാ വൈറസ് ബാധ പടരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 5 മുതൽ യു എ ഇയിൽ നിന്നുള്ള ബെയ്‌ജിങ്ങിലേക്ക് ഒഴികെ ചൈനയിലേക്കുള്ള എല്ലാ വിമാനസർവീസുകളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ആഭ്യന്തര വ്യേമയാന വകുപ്പ് അറിയിച്ചു.

Continue Reading

കൊറോണ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു- ആരോഗ്യമന്ത്രി

കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അപക്‌സ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഇത് ആരെയും ഭയപ്പെടുത്താനല്ല, നമുക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞാൽ മരണങ്ങളില്ലാതെ രക്ഷപ്പെടുത്താനാകും. ശ്രദ്ധയിൽപ്പെടാതെ വൈറസ് ബാധ പെരുകാനിടവരുത്തരുത്. അതുകൊണ്ട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ […]

Continue Reading

കൊറോണ: തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗനിർദേശങ്ങളായി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

Continue Reading

കൊറോണാ വൈറസ് – സ്‌കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർഗനിർദ്ദേശങ്ങളുമായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം

ചൈനയിൽ നിന്ന് കഴിഞ്ഞ 14 ദിവസത്തിനകം യു എ ഇയിൽ എത്തിയതോ, കുടുംബത്തിൽ ചൈനയിൽ നിന്ന് എത്തിയ അത്തരം അംഗങ്ങളോ ഉള്ള, സ്‌കൂൾ വിദ്യാത്ഥികളോ, അധ്യാപകരോ, മറ്റ്‌ ജീവനക്കാരോ സ്‌കൂളിൽ ഹാജരാകുന്നതിൽ നിന്ന് വിട്ടു നിൽക്കാനാണ് പുതിയ മാർഗനിർദേശം.

Continue Reading

യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരം

യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading