സൗദി: വാക്സിനെടുത്ത പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് GACA അറിയിപ്പ് പുറത്തിറക്കി

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: രോഗപ്രതിരോധ ശേഷി കുറവുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി

രാജ്യത്തെ രോഗപ്രതിരോധ ശേഷി കുറവുള്ള ഏതാനം വിഭാഗങ്ങൾക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി നൽകി.

Continue Reading

അബുദാബി പോലീസ് ബാക്ക്-റ്റു-സ്‌കൂൾ പ്രചാരണ പരിപാടികൾ ആരംഭിച്ചു

പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്ക് നേരിട്ടുള്ള പഠനത്തിനായി മടങ്ങിയെത്തുന്ന വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി പോലീസ് സമഗ്രമായ ബാക്ക്-റ്റു-സ്‌കൂൾ പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.

Continue Reading

അബുദാബിയിലേക്കെത്തുന്ന യാത്രികർക്ക് PCR ടെസ്റ്റ് നടത്തുന്നതിനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച് SEHA അറിയിപ്പ് നൽകി

എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന യാത്രികർക്ക് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് നീക്കം ചെയ്യുന്ന സേവനം ADNEC-ലേക്ക് മാറ്റിയതായി SEHA

എമിറേറ്റിൽ ക്വാറന്റീനിൽ കഴിയുന്ന യാത്രികരുടെയും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരുടെയും കൈകളിൽ ധരിക്കുന്ന ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് നീക്കം ചെയ്യുന്ന സേവനം അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലേക്ക് (ADNEC) മാറ്റിയതായി SEHA അറിയിച്ചു.

Continue Reading

ഐൻ ദുബായ് ഒക്ടോബർ 21 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒബ്‌സർവേഷൻ വീലായ ഐൻ ദുബായ് 2021 ഒക്ടോബർ 21 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കും.

Continue Reading

രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് പുറത്തിറക്കി

രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയിട്ടുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: അഞ്ച് വിഭാഗങ്ങളിൽപ്പെട്ട നിവാസികൾക്ക് മുൻ‌കൂർ ബുക്കിംഗ് കൂടാതെ COVID-19 വാക്സിൻ ലഭ്യമാണെന്ന് ICA

രാജ്യത്തെ ഏതാനം വിഭാഗങ്ങളിൽപ്പെടുന്ന നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ലെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു.

Continue Reading

അബുദാബി: മവാഖിഫ് വരിക്കാർക്ക് എമിറേറ്റിലെ എല്ലാ ബഹുനില പാർക്കിംഗ് സംവിധാനങ്ങളും ഉപയോഗിക്കുന്നതിന് അനുമതി നൽകിയതായി ITC

എമിറേറ്റിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്ത് വരിക്കാരായിട്ടുള്ള വാഹന ഉടമകൾക്ക് അബുദാബിയിലെ എല്ലാ ഇത്തരം പാർക്കിംഗ് സംവിധാനങ്ങളും ഉപയോഗിക്കാമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ITC) അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 3 മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും

2021-2022 അധ്യയന വർഷത്തിൽ, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പഠന സമ്പ്രദായം പടിപടിയായി നടപ്പിലാക്കുന്നതിന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് എമർജൻസി അനുമതി നൽകി.

Continue Reading