അബുദാബിയിലേക്കുള്ള യാത്രികർ യാത്രാ തീയതിക്ക് അഞ്ച് ദിവസം മുൻപ് ICA രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് ഇത്തിഹാദ് അറിയിച്ചു

2021 ഓഗസ്റ്റ് 27 മുതൽ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ, യാത്രാ തീയതിക്ക് അഞ്ച് ദിവസം മുൻപ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) ഓൺലൈൻ സംവിധാനത്തിലുള്ള രജിസ്‌ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കേണ്ടതാണെന്ന് ഇത്തിഹാദ് അറിയിച്ചു.

Continue Reading

സൗദി: വാക്സിനെടുത്തിട്ടുള്ള പ്രവാസികൾക്ക് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് നിബന്ധനകളോടെ നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി

സൗദിയിലേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിബന്ധനകളോടെ നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് പത്താം ദിനം PCR ടെസ്റ്റ് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും, അവർ ബഹ്‌റൈനിലെത്തിയ ശേഷം പത്താം ദിനത്തിൽ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണെന്ന അറിയിപ്പ് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.

Continue Reading

ഖത്തർ: ഗ്രീൻ, യെല്ലോ, റെഡ് രാജ്യങ്ങളുടെ പട്ടികകളിൽ മാറ്റം വരുത്തി

ലോകരാജ്യങ്ങളെ COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ തരാം തിരിച്ചിട്ടുള്ള പട്ടികയിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളുടെ കാലാവധി GDRFA നീട്ടി നൽകിയതായി ഫ്ലൈ ദുബായ്

യാത്രാ നിയന്ത്രണങ്ങൾ മൂലം നിലവിൽ യു എ ഇയ്ക്ക് പുറത്ത് കുടുങ്ങിക്കിടക്കുന്ന, ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ ദുബായ് റെസിഡൻസി വിസകളുടെ കാലാവധി 2021 നവംബർ 10 വരെ GDRFA നീട്ടി നൽകിയിട്ടുണ്ടെന്ന് ഫ്ലൈ ദുബായ് വ്യക്തമാക്കി.

Continue Reading

ഒമാൻ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കേർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കുകൾ സെപ്റ്റംബർ 1 മുതൽ പിൻവലിക്കാൻ തീരുമാനം

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കേർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കുകൾ 2021 സെപ്റ്റംബർ 1 മുതൽ പിൻവലിക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ദുബായ്: ഇന്ത്യൻ പാസ്പോർട്ടുകളുള്ളവർക്ക് പ്രത്യേക നിബന്ധനകളോടെ ടൂറിസ്റ്റ് വിസയിൽ പ്രവേശനം അനുവദിക്കുമെന്ന് ഫ്ലൈ ദുബായ്

ഇന്ത്യൻ പാസ്പോർട്ടുകളുള്ളവർക്ക് ചില പ്രത്യേക നിബന്ധനകളോടെ ടൂറിസ്റ്റ് വിസകളിൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു.

Continue Reading

കുവൈറ്റ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ ആരോഗ്യ മന്ത്രാലയത്തിൽ സമർപ്പിക്കേണ്ടതാണ്

വിദേശത്ത് നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള, രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഓഗസ്റ്റ് 22 മുതൽ മാറ്റം വരുത്തി

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2021 ഓഗസ്റ്റ് 22 മുതൽ പുതുക്കി നിശ്ചയിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ മരുന്നുകൾ കൈവശം വെക്കുന്നത് സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ തങ്ങളുടെ കൈവശം മരുന്നുകൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.

Continue Reading