ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള പ്രവേശനം: വാക്സിനേഷൻ സംബന്ധിച്ച് എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവർ സ്ഥിരീകരണം നൽകി

ഇന്ത്യയിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് നിലവിൽ യു എ ഇയിലേക്ക് യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവർ ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: COVID-19 വാക്സിനെടുത്ത ജി സി സി പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നൽകിയതായി DGCA

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഗൾഫ് പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ദുബായ് വിസകളിലുള്ള GDRFA അനുമതിയുള്ളവർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എയർഇന്ത്യ എക്സ്പ്രസ്സ്

ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്കും, മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്കും ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: ഏതാനം ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 7 മുതൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ്

കൊച്ചിയുൾപ്പടെ ഏതാനം ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനസർവീസുകൾ 2021 ഓഗസ്റ്റ് 7 മുതൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഓഗസ്റ്റ് 12 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നു

രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ 2021 ഓഗസ്റ്റ് 12 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻസ് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പത്ത് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കും, റാസ് അൽ ഖൈമയിലേക്കും യാത്ര ചെയ്യുന്നവർക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

കുവൈറ്റ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിലവിൽ പ്രവേശനാനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ

COVID-19 വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് നിലവിൽ നേരിട്ടുള്ള പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നെത്തുന്ന ദുബായ് വിസകളിലുള്ള മുഴുവൻ യാത്രികരും GDRFA-യുടെ മുൻ‌കൂർ അനുമതി നേടണമെന്ന് എമിറേറ്റ്സ്

NCEMA മാനദണ്ഡങ്ങൾ അനുസരിച്ച്, ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ഓഗസ്റ്റ് 5 മുതൽ ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് എമിറേറ്റ്സ് എയർലൈൻ അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾ സംബന്ധിച്ച് എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവർ അറിയിപ്പ് പുറത്തിറക്കി

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള, NCEMA മാനദണ്ഡങ്ങൾ പ്രകാരം സാധുതയുള്ള റെസിഡൻസി വിസക്കാർക്കായി യാത്രാസേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി ഇത്തിഹാദ് അറിയിച്ചു.

Continue Reading

യു എ ഇ: റെസിഡൻസി വിസകളിലുള്ളവർക്കനുവദിച്ച പ്രവേശന ഇളവുകൾ സ്വാഗതം ചെയ്ത് ഇന്ത്യൻ എംബസി

യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും, വാക്സിനെടുക്കാത്ത ഏതാനം വിഭാഗം പ്രവാസികൾക്കും 2021 ഓഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് തിരികെയെത്താൻ അനുവദിച്ച പ്രവേശന ഇളവുകളെ അബുദാബിയിലെ ഇന്ത്യൻ എംബസി സ്വാഗതം ചെയ്തു.

Continue Reading