അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ജൂലൈ 13 മുതൽ മാറ്റം വരുത്തി

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ 2021 ജൂലൈ 13 മുതൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ വിലക്ക് ജൂലൈ 21 വരെ തുടരുമെന്ന് എമിറേറ്റ്സ്

സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്കുകൾ 2021 ജൂലൈ 21 വരെ തുടരുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Continue Reading

സൗദി: കിംഗ് ഫഹദ് കോസ്‌വേയിലൂടെ പ്രവേശിക്കുന്നവർക്കുള്ള പുതുക്കിയ യാത്രാ നിബന്ധന

സിനോഫാം, സിനോവാക് എന്നീ COVID-19 വാക്സിനുകളുടെ രണ്ട് ഡോസ് പൂർത്തിയാക്കിയവർക്ക് കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് സൗദി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും വാക്സിനിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ എന്നിവടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി

2021 ജൂലൈ 11, ഞായറാഴ്ച്ച മുതൽ ഇന്തോനേഷ്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വരുന്ന യാത്രാ വിമാനങ്ങൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (GCAA) അറിയിച്ചു.

Continue Reading

ഖത്തർ: പതിനെട്ട് വയസിന് താഴെ പ്രായമുള്ളവരുടെ ക്വാറന്റീൻ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ രക്ഷിതാക്കളോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന പതിനെട്ട് വയസിന് താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി നൽകുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളിൽ ജൂലൈ 12 മുതൽ മാറ്റം വരുത്തുന്നു

രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ മാനദണ്ഡങ്ങളിലും, തിരികെയെത്തുന്നതിനുള്ള നിബന്ധനകളും 2021 ജൂലൈ 12 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരും

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: ജൂലൈ 9 മുതൽ ഒമ്പത് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനം

2021 ജൂലൈ 9 മുതൽ സിംഗപ്പൂർ ഉൾപ്പടെ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

അബുദാബി: ജൂലൈ 5 മുതൽ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തുന്നു

2021 ജൂലൈ 5, തിങ്കളാഴ്ച്ച മുതൽ വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: വാക്സിനെടുത്ത പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് DGCA

2021 ഓഗസ്റ്റ് 1 മുതൽ നിബന്ധനകൾക്ക് വിധേയമായി പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഔദ്യോഗിക വക്താവ് സഈദ് അൽ ഒതായിബി വ്യക്തമാക്കി.

Continue Reading