സൗദി: വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ച സൗദി പൗരന്മാർക്ക് മെയ് 17 മുതൽ വിദേശയാത്രകൾക്ക് അനുമതി

രാജ്യത്തെ വ്യോമയാന സേവനങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള സൗദി പൗരന്മാർക്കും, രോഗമുക്തരായവർക്കും 2021 മെയ് 17 മുതൽ സൗദിയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

അബുദാബി: മെയ് 3 മുതൽ വിദേശത്ത് നിന്നെത്തുന്നവരുടെ യാത്രാ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തുന്നു

2021 മെയ് 3, തിങ്കളാഴ്ച്ച മുതൽ വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള പൗരന്മാരുടെയും, പ്രവാസികളുടെയും യാത്രാ നിബന്ധനകൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

സൗദിയിൽ നിന്ന് യാത്രചെയ്യുന്നവർ യാത്രയ്ക്ക് മുൻപായി വിദേശരാജ്യങ്ങളിലെ ക്വാറന്റീൻ നിയമങ്ങൾ പരിശോധിച്ചുറപ്പിക്കാൻ നിർദ്ദേശം

സൗദിയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ, യാത്ര ചെയ്യുന്നതിന് മുൻപായി വിദേശരാജ്യങ്ങളിലെ ക്വാറന്റീൻ നിയമങ്ങൾ പരിശോധിച്ചുറപ്പ് വരുത്തണമെന്ന് ആരോഗ്യ അധികൃതർ നിർദ്ദേശിച്ചു.

Continue Reading

ബഹ്‌റൈൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തി

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്താൻ ആലോചിക്കുന്നതായി സൂചന

ഇന്ത്യയിൽ നിന്നെത്തുന്ന മുഴുവൻ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ പാർലിമെന്റ് സർക്കാരിനോട് അഭ്യർത്ഥിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

യാത്രാ വിലക്ക്: ഇന്ത്യയിൽ നിന്നെത്തുന്ന വിമാനസർവീസുകൾ സംബന്ധിച്ച് ഒമാൻ CAA വ്യക്തത നൽകി

യാത്രാ വിലക്കുകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന വിമാനസർവീസുകൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തത നൽകി.

Continue Reading
Emirates offers voluntary leave for employees

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ മെയ് 14 വരെ തുടരും

2021 ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ പത്ത് ദിവസത്തെ വിലക്കുകൾ മെയ് 14 വരെ തുടരാൻ തീരുമാനിച്ചതായി എമിറേറ്റ്സ് എയർലൈൻ ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

ഇന്ത്യ ഉൾപ്പടെയുള്ള ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് ആരംഭിച്ചതായി ഡിസ്കവർ ഖത്തർ

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് നിർബന്ധമാക്കിയിട്ടുള്ള 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീനിനായുള്ള ബുക്കിങ്ങുകൾ ആരംഭിച്ചതായി ഡിസ്കവർ ഖത്തർ വ്യക്തമാക്കി.

Continue Reading

മറ്റു രാജ്യങ്ങളിലേക്കുള്ള ട്രാൻസിറ്റ് യാത്രികരായി ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിലക്കുകൾ നിലനിൽക്കുന്ന മറ്റു രാജ്യങ്ങളിലേക്ക്, ട്രാൻസിറ്റ് യാത്രികരായി യാത്ര ചെയ്യുന്നതിനായി മാത്രം നേപ്പാളിലേക്ക് സഞ്ചരിക്കുന്നവർ, 2021 ഏപ്രിൽ 28 മുതൽ ഇത്തരം യാത്രകൾ ഒഴിവാക്കേണ്ടതാണെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.

Continue Reading

ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾ സംബന്ധിച്ച് ഡിസ്കവർ ഖത്തർ അറിയിപ്പ് നൽകി

ഖത്തറിലേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് നടപടികളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഡിസ്കവർ ഖത്തർ അറിയിച്ചു.

Continue Reading