ദുബായ്: 2021-2022 അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിലെ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് KHDA

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2021-2022 അധ്യയന വർഷത്തിലെ ട്യൂഷൻ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

ഷാർജ: എമിറേറ്റിലെ വിദ്യാലയങ്ങളിൽ ഒരു ദിവസം ഒരു പരീക്ഷയിൽ കൂടുതൽ നടത്തുന്നതിന് അനുമതിയില്ല

ഷാർജയിലെ വിദ്യാലയങ്ങളിൽ പ്രതിദിനം പരമാവധി ഒരു പരീക്ഷ നടത്തുന്നതിന് മാത്രമാണ് ഇനി മുതൽ അനുമതി ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: നിലവിലെ സെമസ്റ്റർ അവസാനിക്കുന്നത് വരെ എല്ലാ വിദ്യാലയങ്ങളിലും വിദൂര പഠന രീതി തുടരാൻ തീരുമാനം

എമിറേറ്റിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും നിലവിലെ സെമസ്റ്റർ അവസാനിക്കുന്ന 2021 മാർച്ച് 25 വരെ 100 ശതമാനം വിദൂര പഠന രീതി തുടരാൻ തീരുമാനിച്ചതായി ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വകുപ്പ് അറിയിച്ചു.

Continue Reading

യു എ ഇ: കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുന്നതിനുള്ള പ്രായപരിധി ഭേദഗതി ചെയ്തതായി KHDA

യു എ ഇയിലെ വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി സംബന്ധിച്ച മാനദണ്ഡങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്താൻ തീരുമാനിച്ചു.

Continue Reading

റാസ് അൽ ഖൈമയിലെ മുഴുവൻ വിദ്യാലയങ്ങളിലും വിദൂര പഠനസമ്പ്രദായം ഏർപ്പെടുത്തി

റാസ് അൽ ഖൈമയിലെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ടെത്തുന്ന പഠനരീതി താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായും, 100% വിദൂര പഠനസമ്പ്രദായം ഏർപ്പെടുത്തിയതായും യു എ ഇ വിദ്യാഭ്യാസ മന്ത്രാലയവും, എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗവും അറിയിച്ചു.

Continue Reading

ഉം അൽ കുവൈൻ: മുഴുവൻ വിദ്യാലയങ്ങളിലും 100% ഓൺലൈൻ പഠനം നടപ്പിലാക്കാൻ തീരുമാനം

എമിറേറ്റിലെ നഴ്സറികൾ ഉൾപ്പടെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ടെത്തുന്ന പഠനരീതി താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയവും, ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗവും അറിയിച്ചു.

Continue Reading

ഫെബ്രുവരി 14 മുതൽ ഷാർജയിലെ സ്വകാര്യ വിദ്യാലങ്ങളിൽ ഓൺലൈൻ പഠന രീതി നടപ്പിലാക്കാൻ തീരുമാനം

എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2021 ഫെബ്രുവരി 14 മുതൽ ഓൺലൈൻ പഠനരീതി നടപ്പിലാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

അജ്‌മാൻ: നഴ്സറികൾ ഉൾപ്പടെയുള്ള വിദ്യാലയങ്ങളിൽ പൂർണ്ണമായും ഓൺലൈൻ പഠനം നടപ്പിലാക്കാൻ തീരുമാനം

എമിറേറ്റിലെ നഴ്സറികൾ ഉൾപ്പടെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ടെത്തുന്ന പഠനരീതി താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയവും, അജ്‌മാൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗവും അറിയിച്ചു.

Continue Reading

അബുദാബി: വിദൂര പഠന സമ്പ്രദായം മൂന്നാഴ്ച്ച കൂടി തുടരാൻ തീരുമാനം

എമിറേറ്റിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജനുവരി 17 മുതൽ മൂന്നാഴ്ച്ചത്തേക്ക് കൂടി വിദൂര പഠന സമ്പ്രദായത്തിലൂടെയുള്ള അദ്ധ്യയനം തുടരാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധം

വിദേശയാത്രയ്ക്ക് ശേഷം 2021 ജനുവരി 3-നോ, അതിനു ശേഷമോ യു എ ഇയിൽ തിരിച്ചെത്തിയിട്ടുള്ള 4 മുതൽ 11 വയസ്സ് വരെ പ്രായമുള്ള മുഴുവൻ വിദ്യാർത്ഥികളും, വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കുന്നതിന് COVID-19 നെഗറ്റീവ് റിസൾട്ട് ഹാജരാക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (Adek) അറിയിച്ചു.

Continue Reading