12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ: ഖത്തറിൽ മെയ് 16 മുതൽ രക്ഷിതാക്കൾക്ക് റജിസ്റ്റർ ചെയ്യാം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ഇതിനായുള്ള റജിസ്‌ട്രേഷൻ നടപടികൾ മെയ് 16, ഞായറാഴ്ച്ച മുതൽ പൂർത്തിയാക്കാവുന്നതാണ്.

Continue Reading

സൗദി: ഏതാനം പ്രവർത്തനമേഖലകളിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

സൗദിയിലെ ഭക്ഷണശാലകൾ ഉൾപ്പടെയുള്ള അഞ്ച് പ്രധാന പ്രവർത്തനമേഖലകളിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുന്നതിനുള്ള തീരുമാനം 2021 മെയ് 13, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

കുവൈറ്റ്: 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന്റെ സാധ്യത ആരോഗ്യ മന്ത്രാലയം വിശകലനം ചെയ്യുന്നതായി സൂചന

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെയുള്ള വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഫൈസർ COVID-19 നൽകുന്നതിനെക്കുറിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പഠനങ്ങൾ നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ COVID-19 വാക്സിൻ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി

യു എ ഇയിലെ 12 മുതൽ 15 വയസ്സുവരെ പ്രായപരിധിയിലുള്ളവർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിൻ പ്രായപരിധി 30 വയസ്സാക്കി കുറച്ചു; 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകും

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: ഏതാനം വിഭാഗങ്ങൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവ് അനുവദിക്കാൻ തീരുമാനം

ഏഴ് വിഭാഗങ്ങളിൽ പെടുന്നവർക്ക് യു എ ഇയിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) വ്യക്തമാക്കി.

Continue Reading

ഖത്തർ: QNCC വാക്സിനേഷൻ കേന്ദ്രത്തിന്റെ ഈദുൽ ഫിത്ർ അവധിയിലെ സമയക്രമം സംബന്ധിച്ച് അറിയിപ്പ്

ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന പ്രത്യേക വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകി

റഷ്യൻ നിർമ്മിത ഒറ്റ ഡോസ് COVID-19 വാക്സിനായ സ്പുട്നിക് ലൈറ്റിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: രണ്ടാം ഡോസ് ഫൈസർ വാക്സിൻ കുത്തിവെപ്പ് ജൂൺ വരെ നീട്ടിവെക്കാൻ തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി നൽകുന്ന ഫൈസർ വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് 2021 ജൂൺ വരെ നീട്ടിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ഈദ് അവധി ദിനങ്ങളിൽ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് DHA

ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ എമിറേറ്റിൽ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading