സൗദി: COVID-19 രോഗബാധിതരല്ല എന്ന് തെളിയിക്കാൻ ‘തവക്കൽനാ’ ആപ്പ് ഉപയോഗിക്കാം

Saudi Arabia

കൊറോണ വൈറസ് രോഗബാധയില്ലാ എന്ന് തെളിയിക്കുന്നതിനായി ഇനി മുതൽ ‘തവക്കൽനാ’ ആപ്പ് ഉപയോഗിക്കാമെന്ന് സൗദി അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. COVID-19 നെഗറ്റീവ് ആണെന്ന് തെളിയിക്കുന്നതിന് പ്രിൻറ് രൂപത്തിലുള്ള സർട്ടിഫിക്കറ്റുകളോ, മറ്റു രേഖകളോ ആവശ്യമില്ലെന്നും, പകരം സൗദിയിലെ ഔദ്യോഗിക COVID-19 ആപ്പ് ‘തവക്കൽനാ’ നൽകുന്ന സ്റ്റാറ്റസ് ഇതിനായി ഉപയോഗിക്കാമെന്നുമാണ് രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കമ്മിറ്റിയിൽ നിന്ന് ലഭിക്കുന്ന സൂചന.

സൗദിയിലെ പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങൾ പ്രകാരം, ഇത്തരത്തിൽ COVID-19 നെഗറ്റീവ് ആണെന്ന് തെളിയിക്കേണ്ട വിവിധ സന്ദർഭങ്ങളിൽ ‘തവക്കൽനാ’ സ്റ്റാറ്റസ് ഉപയോഗിച്ച് രോഗബാധയില്ലാ എന്ന് തെളിയിക്കാവുന്നതാണ്. ജൂൺ 15-നാണ് ‘തവക്കൽനാ’ ആപ്പിന് ഔദ്യോഗികമായ അംഗീകാരം സൗദി നൽകിയത്. രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങൾ, തൊഴിലിടങ്ങൾ തുടങ്ങിയ മേഖലകളിൽ COVID-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നതിന് പകരം ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.