ഉം അൽ ഹൊഉൽ ഇന്റർചേഞ്ചിൽ 2025 നവംബർ 27 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 നവംബർ 24-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#Ashghal: Temporary full road closure of the exit of Umm Al Houl Interchange for traffic coming from Mesaieed Road and heading towards Hamad Port Road for all traffic.
— هيئة الأشغال العامة (@AshghalQatar) November 24, 2025
The road closure will take effect from 12:00 AM on Thursday, 27 November 2025 until 5:00 AM of Sunday, 30… pic.twitter.com/mBWOh1zMyr
ഈ അറിയിപ്പ് പ്രകാരം മെസഈദ് റോഡിൽ നിന്ന് ഉം അൽ ഹൊഉൽ ഇന്റർചേഞ്ചിലൂടെ ഹമദ് പോർട്ട് റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇന്റർചേഞ്ചിൽ നൽകിയിട്ടുള്ള എക്സിറ്റാണ് 2025 നവംബർ 27 മുതൽ താത്കാലികമായി അടച്ചിടുന്നത്.

ഈ നിയന്ത്രണം 2025 നവംബർ 30, ഞായറാഴ്ച രാവിലെ 5 മണിവരെ തുടരും. ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

