അൽ ദഫ്റ മേഖലയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (E11) 2025 നവംബർ 22 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു. 2025 നവംബർ 11-നാണ് അബുദാബി മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
إغلاق جزئي على
— أبوظبي للتنقل | AD Mobility (@ad_mobility) November 11, 2025
طريق الشيخ خليفة بن زايد الدولي (E11)
في منطقة الظفرة
من يوم الأربعاء 12 نوفمبر 2025
إلى يوم السبت 22 نوفمبر 2025 pic.twitter.com/dTyZwDibTD
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ ഘുവെയ്ഫത് ദിശയിലാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം. 2025 നവംബർ 12, ബുധനാഴ്ച മുതൽ 2025 നവംബർ 22, ശനിയാഴ്ച രാവിലെ 6 മണിവരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്. ഡ്രൈവർമാർ ഈ കാലയളവിൽ മേഖലയിൽ നൽകിയിട്ടുള്ള ട്രാഫിക് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും, യാത്രയ്ക്കായി മറ്റു റോഡുകൾ ഉപയോഗപ്പെടുത്താനും അബുദാബി മൊബിലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

