അബുദാബി: ഷെയ്ഖ സലാമ ബിൻത് ബുത്തി റോഡിൽ നവംബർ 30 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം

GCC News

അൽ ദഫ്‌റ മേഖലയിലെ ഷെയ്ഖ സലാമ ബിൻത് ബുത്തി റോഡിൽ (E45) 2025 നവംബർ 30 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു. 2025 നവംബർ 18-നാണ് അബുദാബി മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://x.com/ad_mobility/status/1990734255530319894

അൽ ദഫ്‌റ മേഖലയിലെ മദിനത് സായിദിൽ ഷെയ്ഖ സലാമ ബിൻത് ബുത്തി റോഡിലെ ഇന്റർസെക്ഷനുകളാണ് ഈ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിടുന്നത്. 2025 നവംബർ 19, ബുധനാഴ്ച അർദ്ധരാത്രി മുതൽ 2025 നവംബർ 30, ഞായറാഴ്ച രാവിലെ 5 മണിവരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Source: Abu Dhabi Mobility.

ഈ റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്. ഡ്രൈവർമാർ ഈ കാലയളവിൽ മേഖലയിൽ നൽകിയിട്ടുള്ള ട്രാഫിക് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും, യാത്രയ്ക്കായി മറ്റു റോഡുകൾ ഉപയോഗപ്പെടുത്താനും അബുദാബി മൊബിലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.