ഖത്തർ: വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം

GCC News

ഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 ഓഗസ്റ്റ് 6-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 ഓഗസ്റ്റ് 8, വെള്ളിയാഴ്ച പുലർച്ചെ 2 മണിമുതൽ കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലെയിനുകൾ താത്‌കാലികമായി അടച്ചിടുന്നതാണ്. 2025 ഓഗസ്റ്റ് 10, ഞായറാഴ്ച രാവിലെ 5 മണിവരെയാണ് ഈ നിയന്ത്രണം.

Source: Qatar Public Works Authority.

ഷെറാട്ടൺ ഇന്റർചേഞ്ച് മുതൽ അൽ ദഫ്ന ഇന്റർചേഞ്ച് വരെയുള്ള മേഖലയിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.