ഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 നവംബർ 4-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#Ashghal: A temporary full closure of Al Corniche St. for traffic coming from Ain Heltan R/A and heading toward Al Gawas St.
— هيئة الأشغال العامة (@AshghalQatar) November 4, 2025
The closure will take effect from 9:00 PM to 5:00 AM starting Thursday, 6 Nov., until Sunday, 9 Nov 2025, to implement reinstatement and road markings.… pic.twitter.com/h6gXO3eEnE
ഈ അറിയിപ്പ് പ്രകാരം 2025 നവംബർ 6, വ്യാഴാഴ്ച രാത്രി 9 മണി മുതൽ കോർണിഷ് സ്ട്രീറ്റിലെ ഒരു മേഖല സമ്പൂർണ്ണമായി അടച്ചിടുന്നതാണ്. 2025 നവംബർ 9, ഞായറാഴ്ച രാവിലെ 5 മണി വരെയാണ് ഈ നിയന്ത്രണം.

അൽ ഹെൽത്താൻ റൌണ്ട്എബൌട്ട് ദിശയിൽ നിന്ന് അൽ ഗവാസ് സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാക്കുന്നത്. ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണിത്.
ഈ കാലയളവിൽ വാഹനങ്ങൾ വേഗപരിധി പാലിച്ച് കൊണ്ട് ഓടിക്കാനും, മേഖലയിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങൾ തൊട്ടരികിലുള്ള മറ്റു റോഡുകൾ ഉപയോഗിക്കാനും അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

