ഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 ഒക്ടോബർ 28-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#أشغال: إغلاق مؤقت كامل في شارع الكورنيش أمام القادمين من تقاطع المرخية باتجاه تقاطع الشيراتون، في كلا الاتجاهين.
— هيئة الأشغال العامة (@AshghalQatar) October 28, 2025
يبدأ الإغلاق من الساعة 10:00 مساءً من يوم الخميس الموافق 30 أكتوبر 2025 ويستمر حتى الساعة 5:00 صباحاً من يوم الأحد 2 نوفمبر 2025، وذلك بهدف تحسين طبقات الرصف وجودة… pic.twitter.com/nkbIeZXLzD
ഈ അറിയിപ്പ് പ്രകാരം 2025 ഒക്ടോബർ 30, വ്യാഴാഴ്ച രാത്രി 10 മണി മുതൽ കോർണിഷ് സ്ട്രീറ്റിലെ ഒരു മേഖല സമ്പൂർണ്ണമായി അടച്ചിടുന്നതാണ്. 2025 നവംബർ 2, ഞായറാഴ്ച രാവിലെ 5 മണി വരെയാണ് ഈ നിയന്ത്രണം

അൽ മർഖിയ ഇന്റർചേഞ്ചിൽ നിന്ന് ഷെറാട്ടൺ ഇന്റർചേഞ്ച് ദിശയിൽ ഇരു വശത്തേക്കും ഈ നിയന്ത്രണം ബാധകമാണ്. ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.
ഈ കാലയളവിൽ വാഹനങ്ങൾ വേഗപരിധി പാലിച്ച് കൊണ്ട് ഓടിക്കാനും, മേഖലയിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങൾ തൊട്ടരികിലുള്ള മറ്റു റോഡുകൾ ഉപയോഗിക്കാനും അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

