അൽ ഐൻ: ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം

UAE

അൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ 2025 ജൂലൈ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

2025 ജൂലൈ 25-നാണ് അബുദാബി മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

Source: @ad_mobility.

ഈ അറിയിപ്പ് പ്രകാരം ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ (വലത് വശത്തെ ലൈൻ) 2025 ജൂലൈ 25-ന് വൈകീട്ട് 2 മണി മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം ജൂലൈ 28, തിങ്കളാഴ്ച രാവിലെ 5.30 വരെ തുടരും.