അൽ ദാഖിലിയ ഗവർണറേറ്റിലെ ഖാർന് ആലമിൽ 2022 ജൂൺ 11-ന് അന്തരീക്ഷ താപനില 49.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ജൂൺ 12-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
24 മണിക്കൂറിനിടയിൽ ഒമാനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. സമീം (48.8 ഡിഗ്രി സെൽഷ്യസ്), ഫഹൂദ് (48.8 ഡിഗ്രി സെൽഷ്യസ്) എന്നിവിടങ്ങളിലും അന്തരീക്ഷ താപനില 48 ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദോഫാറിലെ ഖൈറൂൺ ഹൈരാത്തിയിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 22.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Cover Image: Oman News Agency.