2022 ജൂൺ 26, ഞായറാഴ്ച രാജ്യത്ത് അന്തരീക്ഷ താപനില 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഖത്തറിലെ സുദാന്തിലെ മേഖലയിലാണ് അന്തരീക്ഷ താപനില 49 ഡിഗ്രി രേഖപ്പെടുത്തിയത്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഞായറാഴ്ച വലിയ തോതിൽ ചൂട് ഉയർന്നതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. തുര്യന, മുകായനിസ്, മെസ്സയിദ്, മെസെമീർ, ഖത്തർ യൂണിവേഴ്സിറ്റി തുടങ്ങിയ ഇടങ്ങളിൽ ജൂൺ 26-ന് അന്തരീക്ഷ താപനില 48 ഡിഗ്രി രേഖപ്പെടുത്തിയിട്ടുണ്ട്.
വരുംദിനങ്ങളിലും പകൽ സമയങ്ങളിൽ വലിയ തോതിൽ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മണിക്കൂറിൽ മുപ്പത്തഞ്ച് കിലോമീറ്റർ വരെ വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി 2022 ജൂൺ 27-ന് രാവിലെ ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.