ഒമാൻ: റുസൈൽ-ബിദ്ബിദ് റോഡിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് മന്ത്രാലയം

Oman

റുസൈൽ-ബിദ്ബിദ് റോഡിൽ അൽ ജിഫ്നൈൻ മേഖലയിൽ മസ്കറ്റിലേക്കുള്ള ദിശയിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് ഒമാൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു. 2023 ജൂലൈ 23-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ നിയന്ത്രണം 2023 ജൂലൈ 23 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

ഈ മേഖലയിലെ റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ ഈ നിയന്ത്രണം തുടരും.

Cover Image: Oman News Agency.