ഒമാൻ: ശർഖിയ എക്സ്പ്രസ് വേയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക എക്സിറ്റ് മെയ് 22 മുതൽ നിർത്തലാക്കുന്നു

Oman

ശർഖിയ എക്സ്പ്രസ് വേയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക എക്സിറ്റ് 2023 മെയ് 22, തിങ്കളാഴ്ച രാവിലെ മുതൽ നിർത്തലാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. 2023 മെയ് 21-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇബ്ര വിലായത്തിലെ കോർട്സ് കോംപ്ലക്‌സിന് സമീപത്തായി, ശർഖിയ എക്സ്പ്രസ് വേയിൽ നിലവിലുള്ള മുദൈബി, മസ്റൂൺ എന്നീ വിലായത്തുകളിലേക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക എക്സിറ്റാണ് 2023 മെയ് 22 മുതൽ അടയ്ക്കുന്നത്. യാത്രികർക്ക് പകരമായി ഇബ്ര ഹോസ്പിറ്റലിലേക്കുള്ള പ്രധാന എൻട്രൻസ് ഉപയോഗപ്പെടുത്താവുന്നതാണ്.