ഹോപ്പ് വിക്ഷേപണം: ടെർമിനൽ കൗണ്ട്ഡൗൺ ആരംഭിച്ചു

UAE

ഹോപ്പ് ബാഹ്യാകാശപേടകം വഹിക്കുന്ന റോക്കറ്റിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട ടെർമിനൽ കൗണ്ട്ഡൗൺ നടപടികൾ ആരംഭിച്ചതായി മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് അറിയിച്ചു. വിക്ഷേപണ സമയത്തെ കൗണ്ട്ഡൗൺ നടപടികളുടെ അനുകരണത്തിലൂടെ അവസാന ഘട്ടങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഉറപ്പാക്കുന്നതാണ് ടെർമിനൽ കൗണ്ട്ഡൗൺ ഘട്ടം.

ഹോപ്പ് ബാഹ്യാകാശപേടകത്തെ വഹിക്കുന്ന H-IIA F42 എന്ന വിക്ഷേപണ വാഹനത്തിന്റെ അവസാന ഘട്ട പരിശോധനകൾ പൂർത്തിയായതായും മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് വ്യക്തമാക്കി.

Cover Photo: Dubai Media Office