ഒമാൻ: COVID-19 രോഗബാധയുടെ നിരക്ക് കുറയുന്നതായി സുപ്രീം കമ്മിറ്റി

Oman

രാജ്യത്തെ കൊറോണ വൈറസ് രോഗബാധയുടെ നിരക്കിൽ പ്രകടമായ കുറവ് രേഖപ്പെടുത്തുന്നതായി സുപ്രീം കമ്മിറ്റി അറിയിച്ചു. രോഗവ്യാപന നിരക്ക് നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, തീവ്ര പരിചരണം ആവശ്യമാകുന്ന രോഗികളുടെയും, ആശുപത്രി ചികിത്സ ആവശ്യമായിവരുന്ന രോഗികളുടെയും എണ്ണം ഉയർന്ന നിലയിൽ തുടരുന്നതായി സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു. സെപ്റ്റംബർ 1, ചൊവ്വാഴ്ച്ച ചേർന്ന യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഇക്കാര്യങ്ങൾ അറിയിച്ചത്.

രോഗ വ്യാപനത്തിലെ കുറവ് മിക്ക ഗവർണറേറ്റുകളിലും പ്രകടമാണെന്നും കമ്മിറ്റി അറിയിച്ചു. എന്നാൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾ ജാഗ്രത തുടരണമെന്നും, മാസ്കുകൾ, കൈകളുടെ ശുചിത്വം, സമൂഹ അകലം തുടങ്ങിയ മുൻകരുതലുകളിൽ വിട്ടുവീഴ്ച്ച പാടില്ലെന്നും കമ്മിറ്റി ഓർമ്മപ്പെടുത്തി.