പ്രവാസികളുടെ മടക്കയാത്രയുടെ രണ്ടാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 3 അധിക വിമാന സർവീസുകൾ കൂടി അനുവദിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസ്സി അല്പം മുൻപ് അറിയിച്ചു. നേരത്തെ മെയ് 17 മുതൽ 23 വരെയുള്ള രണ്ടാം ഘട്ടത്തിൽ 8 പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങളായിരുന്നു അറിയിച്ചിരുന്നത്. ഇതിനു പുറമെയാണ് ഇപ്പോൾ മൂന്ന് അധിക സർവീസുകൾ കൂടി ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
കൂടുതലായി അനുവദിച്ച മൂന്ന് സർവീസുകളും മസ്‌കറ്റിൽ നിന്ന് കേരളത്തിലേക്കാണ്.
രണ്ടാം ഘട്ടത്തിലെ ഒമാനിൽ നിന്നുള്ള വിമാന സർവീസുകൾ:
മെയ് 17 – മസ്‌കറ്റ് – തിരുവനന്തപുരം
മെയ് 18 – മസ്‌കറ്റ് – ഹൈദരാബാദ്
മെയ് 20 – മസ്‌കറ്റ് – ബാംഗ്ലൂർ
മെയ് 20 – മസ്‌കറ്റ് – കണ്ണൂർ *
മെയ് 20 – സലാല – കോഴിക്കോട്
മെയ് 21 – മസ്‌കറ്റ് – കോഴിക്കോട് *
മെയ് 21 – മസ്‌കറ്റ് – ഡൽഹി
മെയ് 22 – മസ്‌കറ്റ് – കണ്ണൂർ
മെയ് 23 – മസ്‌കറ്റ് – കൊച്ചി
മെയ് 23 – മസ്‌കറ്റ് – തിരുവനന്തപുരം *
മെയ് 23 – മസ്‌കറ്റ് – ഗയ
* പുതുതായി അനുവദിച്ച സർവീസുകൾ
രണ്ടാം ഘട്ടത്തിലെ ഒമാനിൽ നിന്നുള്ള ആദ്യ വിമാന സർവീസായ IX 554 ഉച്ചയ്ക്ക് രണ്ട് മണിയോടെ മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. 183 യാത്രക്കാരാണ് വിമാനത്തിലുള്ളത്.