യു എ ഇ: ജൂലൈ 15 മുതൽ 31 വരെയുള്ള വന്ദേ ഭാരത് വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് വൈകീട്ട് 2 മണി മുതൽ ബുക്ക് ചെയ്യാം

UAE

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ജൂലൈ 15 മുതൽ 31 വരെയുള്ള വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 10) വൈകീട്ട് 2 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി എംബസിയിൽ രജിസ്റ്റർ ചെയ്ത പ്രവാസികൾക്കാണ് ഇത്തരത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുക.

https://www.airindiaexpress.in എന്ന വിലാസത്തിലൂടെ എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്കിംഗ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ യു എ ഇയിലെ അംഗീകൃത എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ്ങ് കേന്ദ്രങ്ങൾ വഴി ടിക്കറ്റുകൾ എടുക്കാവുന്നതാണ്. യാത്രികരുടെ ബന്ധപ്പെടാനുള്ള വിലാസം, പാസ്സ്‌പോർട്ട് വിവരങ്ങൾ എന്നിവ ബുക്കിംഗ് ചെയ്യുന്നതിന് നിർബന്ധമാണ്. ജൂലൈ 12 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ, കൂടുതൽ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിക്കുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ജൂലൈ 15 മുതൽ ജൂലൈ 31 വരെ യു എ ഇയിൽ നിന്ന് 104 പ്രത്യേക വിമാനങ്ങൾ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിൽ 51 സർവീസുകൾ കേരളത്തിലേക്കാണ്.