2023 മെയ് 5, വെള്ളിയാഴ്ച മുതൽ മസ്കറ്റിൽ നിന്ന് നിസ്‌വയിലേക്കുള്ള റോഡ് താത്കാലികമായി അടയ്ക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. 2023 മെയ് 4-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
മസ്കറ്റിൽ നിന്ന് നിസ്‌വയിലേക്കുള്ള വാഹനങ്ങൾ ബിദ്ബിദ് ഇന്റർസെക്ഷനിൽ ഷെൽ സ്റ്റേഷനിലേക്കുള്ള കവാടത്തിന് ശേഷം വരുന്ന മറ്റൊരു റോഡിലൂടെ വഴിതിരിച്ച് വിടുന്നതാണ്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.
റുസൈൽ – ബിദ്ബിദ് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Cover Image: @mtcitoman.