ദുബായിലേക്ക് യാത്ര ചെയ്യുന്നവർ, യാത്രയ്ക്ക് മുൻപും, യാത്രാവേളയിലും പാലിക്കേണ്ട നിർദ്ദേശങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സ് പങ്ക് വെച്ചു.
- ദുബായ് എയർപോർട്ടിൽ പ്രവേശിക്കുന്നതിന് മുൻപായി, ദുബായിലേക്ക് വരുന്ന സഞ്ചാരികൾ പാലിക്കേണ്ടതായ ട്രാക്കിംഗ് ആപ്പിന്റെ ഉപയോഗം, ക്വാറന്റീൻ നടപടികൾ, COVID-19 ടെസ്റ്റ് മുതലായ നിബന്ധനകൾ പാലിച്ച് കൊള്ളാം എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന പ്രതിജ്ഞാപത്രം പൂരിപ്പിക്കേണ്ടതാണ്. ദുബായ് എയർപോർട്ടിലെ COVID-19 ടെസ്റ്റിന് മുന്നോടിയായി ഈ രേഖ നൽകേണ്ടതാണ്.
ഈ പ്രതിജ്ഞാപത്രത്തിന്റെ മാതൃക https://c.ekstatic.net/ecl/documents/dubai-arrivals-quarantine-procedure-declaration-form-july.pdf എന്ന വിലാസത്തിൽ ലഭ്യമാണ്.
- യാത്ര പുറപ്പെടുന്നതിനു മുൻപായി ‘COVID-19 DXB’ സ്മാർട്ട് ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ദുബായിൽ എത്തിയ ശേഷം പ്രതിജ്ഞാപത്രത്തിൽ നൽകിയിട്ടുള്ള QR കോഡ് ഈ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യേണ്ടതാണ്.
- എല്ലാ യാത്രികർക്കും, യാത്ര പുറപ്പെടുന്നതിന് മുൻപ് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ റിസൾട്ടിന്റെ പ്രിന്റ് ചെയ്ത് രൂപത്തിലുള്ള സർട്ടിഫിക്കറ്റാണ് ഉപയോഗിക്കേണ്ടത്. 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, ശാരീരിക അവശതകളുള്ളവർ എന്നിവർക്ക് മാത്രമാണ് ഇതിൽ ഇളവുകൾ നൽകിയിട്ടുള്ളത്.
- ദുബായിൽ പ്രവേശിച്ച ശേഷം ഇമ്മിഗ്രേഷൻ നടപടികൾക്ക് മുൻപായി ഒരു തവണ കൂടി COVID-19 പരിശോധന നടത്തേണ്ടതാണ്. പരിശോധനാ ഫലം ലഭിക്കുന്നത് വരെ സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്.
- ദുബായിലേക്ക് പ്രവേശിക്കുന്ന ദുബായ് റെസിഡൻസി വിസകൾ ഉള്ളവർ https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വിലാസത്തിലൂടെ യാത്രയ്ക്ക് മുൻപായി GDRFA പെർമിറ്റിനായി അപേക്ഷിക്കേണ്ടതാണ്. ദുബായ് റെസിഡൻസി വിസകൾക്ക് ഇത്തരത്തിൽ GDRFA പെർമിറ്റ് ലഭിച്ച ശേഷം മാത്രമാണ് എമിറേറ്റിലേക്ക് മടങ്ങാൻ അനുവാദമുള്ളത്. മറ്റു എമിറേറ്റുകളിലെ വിസകളിലുള്ള യാത്രികർ https://smartservices.ica.gov.ae/echannels/web/client/guest/index.html#/residents-entry-confirmation എന്ന വിലാസത്തിലൂടെ ICA സ്‍മാർട്ട് സർവീസസ് സംവിധാനം ഉപയോഗിച്ച് യാത്രാനുമതിയുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.