യു എ ഇ: വാരാന്ത്യത്തിൽ പൊതു ഗതാഗതം ഉണ്ടായിരിക്കില്ല

GCC News

യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മാർച്ച് 29, ഞായർ പുലർച്ചെ 6 മണിവരെ രാജ്യവ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഈ കാലയളവിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല. യു എ ഇയിലെ പൊതു, സ്വകാര്യ കേന്ദ്രങ്ങൾ, നിരത്തുകൾ, മെട്രോ അടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാം ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിയാക്കുകയും, അണുവിമുക്തമാക്കുകയും ചെയ്യുന്നതായിരിക്കും.

ഈ അണുനശീകരണ യജ്ഞം നടപ്പിലാക്കുന്ന മുഴുവൻ സമയവും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്ത് യാത്ര ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ഈ സമയം പൊതുഗതാഗത സംവിധാനങ്ങളും, മെട്രോ സംവിധാനവും ശുചീകരണത്തിനും, അണുനശീകരണ പ്രവർത്തനങ്ങൾക്കുമായി പൂർണ്ണമായും നിർത്തിവെക്കും. മരുന്ന് ഭക്ഷണം മുതലായ അവശ്യ വസ്തുക്കൾ വാങ്ങുന്നതിനും,
അടിയന്തിര സ്വഭാവമുള്ള മേഖലകളിൽ ജോലിചെയ്യുന്നവരെയും മാത്രമായിരിക്കും പുറത്തിറങ്ങാൻ അനുവദിക്കുക. ഇത് ഉറപ്പാക്കാൻ ആവശ്യമായ കർശനമായ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.