രാജ്യത്തെ വിദ്യാലയങ്ങളിലും, സർവകലാശാലകളിലും 2026 മാർച്ച് 4, ബുധനാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2026 ഫെബ്രുവരി 29-ന് രാത്രിയാണ് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
وزارة التربية والتعليم ووزارة التعليم العالي والبحث العلمي تعلنان عن قرار تحويل الدراسة إلى نظام التعلم عن بعد وذلك ابتداءً من يوم الإثنين الموافق 2 مارس 2026 وحتى الأربعاء الموافق 4 مارس 2026، للطلبة والكادر التربوي والإداري في جميع المدارس الحكومية والخاصة والجامعات على مستوى… pic.twitter.com/EkkreMPnss
— UAEGOV (@UAEmediaoffice) February 28, 2026
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ വിദ്യാലയങ്ങളിലും, സർവകലാശാലകളിലും 2026 മാർച്ച് 2, തിങ്കളാഴ്ച മുതൽ 2026 മാർച്ച് 4, ബുധനാഴ്ച വരെ ഓൺലൈൻ അധ്യയനം നടപ്പിലാക്കുന്നതാണ്.
ഈ തീരുമാനം യു എ ഇയിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെയും, സർവകലാശാലകളിലെയും വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, ജീവനക്കാർക്കും ബാധകമാണ്. ഈ തീരുമാനം സ്ഥിതിഗതികളുടെ നിരന്തരമായ വിലയിരുത്തലിന് വിധേയമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വരുന്ന ആഴ്ചയിൽ സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തുമെന്നും, സംഭവവികാസങ്ങൾക്കനുസരിച്ച് ആവശ്യമെങ്കിൽ ഈ കാലയളവ് നീട്ടാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

