യു എ ഇയിൽ 2 മരണം; 370 പേർക്ക് കൂടി COVID-19

GCC News

യു എ ഇയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10, വെള്ളിയാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്തെ COVID-19 മരണസംഖ്യ 16 ആയി. മരിച്ച രണ്ട് പേരും ഏഷ്യൻ വംശജരാണ്.

370 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയിൽ ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3360 ആയിട്ടുണ്ട്.