യു എ ഇ: 2 മരണം; 460 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

GCC News

യു എ ഇയിൽ 460 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16, വ്യാഴാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിൽ COVID-19 ബാധിതരുടെ എണ്ണം 5825 ആയി.

61 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 1095 പേർ കൊറോണാ വൈറസ് ബാധിതരായ ശേഷം രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് പേർ കൂടി മരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. മരിച്ച രണ്ട് പേരും ഏഷ്യൻ വംശജരാണ്. ഇതോടെ യു എ ഇയിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 35 ആയി.