യു എ ഇ: 2 മരണം; 484 പേർക്ക് കൂടി COVID-19

GCC News

യു എ ഇയിൽ 484 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20, തിങ്കളാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിൽ ആകെ രോഗബാധിതരുടെ എണ്ണം 7265 ആയി. 74 പേർ കൂടി രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ 1360 പേർക്കാണ് രാജ്യത്ത് രോഗം ഭേദമായിട്ടുള്ളത്.

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 2 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മരിച്ച രണ്ട് പേരും ഏഷ്യൻ വംശജരാണ്. ഇതോടെ COVID-19 നെ തുടർന്നുള്ള മരണസംഖ്യ യു എ ഇയിൽ 43 ആയി.