യു എ ഇ: 294 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു

GCC News

യു എ ഇയിൽ 294 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ ഏപ്രിൽ 5, ഞായറാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിച്ചവരുടെ എണ്ണം 1799 ആയി. 19 പേർ കൂടി രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. യു എ ഇയിൽ ഇതുവരെ 144 പേർ കൊറോണാ വൈറസ് ബാധയിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്.

പുതിയതായി രോഗം കണ്ടെത്തിയവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഇവരെല്ലാം മുൻപ് രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരാണ്. ഇവരിൽ അധികം ആളുകളും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിച്ചതും, സമൂഹ അകലം പാലിക്കാതിരുന്നതുമാണ് രോഗം പകരാനിടയാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.