യു എ ഇ: 300 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; 53 പേർക്ക് രോഗം ഭേദമായി

GCC News

യു എ ഇയിൽ 300 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 8 ബുധനാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിലെ ആകെ COVID-19 ബാധിതരുടെ എണ്ണം 2659 ആയി.

53 പേർ കൂടി രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 239 ആയിട്ടുണ്ട്.

ഏപ്രിൽ 7 വരെ യു എ ഇയിൽ 593,095 പേരെ COVID-19 ടെസ്റ്റുകൾക്ക് വിധേയരാക്കിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.