യു എ ഇയിൽ 479 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിച്ചവരുടെ എണ്ണം 6781 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ഇവർക്ക് ആവശ്യമായ ചികിത്സകൾ നല്കിവരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
98 പേർ കൂടി രോഗമുക്തി നേടിയതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ യു എ ഇയിൽ ആകെ രോഗം ഭേദമായവരുടെ എണ്ണം 1286 ആയിട്ടുണ്ട്.
അതേസമയം കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 4 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൽ 3 പേർ ഏഷ്യൻ വംശജരും, ഒരാൾ GCC പൗരനുമാണ്. ഇതോടെ യു എ ഇയിൽ COVID-19 നെത്തുടർന്നുള്ള ആകെ മരണ സംഖ്യ 41 ആയി.