യു എ ഇയിൽ 536 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 26, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണം 10349 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
91 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതുവരെ 1978 പേർക്കാണ് യു എ ഇയിൽ COVID-19 ഭേദമായത്.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയിൽ COVID-19 നെ തുടർന്ന് മരിച്ചവരുടെ എണ്ണം 76 ആയി.