യു എ ഇ: 6 മരണം; 490 പേർക്ക് COVID-19

GCC News

യു എ ഇയിൽ 490 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27, തിങ്കളാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിൽ COVID-19 ബാധിതരുടെ എണ്ണം 10839 ആയി.

112 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം അറിയിച്ചു. ഇതുവരെ 2090 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 6 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയിൽ COVID-19 നെ തുടർന്നുള്ള മരണം ആകെ 82 ആയി.