COVID-19: യു എ ഇയിൽ 7 മരണം; 541 പേർക്ക് രോഗബാധ

GCC News

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 7 പേർ കൂടി യു എ ഇയിൽ മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 28, ചൊവ്വാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിൽ COVID-19 നെ തുടർന്നുള്ള മരണം 89 ആയി.

ഇന്ന് 541 പേർക്ക് കൂടി COVID-19 കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 11380 ആയി. ഇന്ന് 91 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ യു എ ഇയിൽ 2181 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.