യു എ ഇ: 2022 ഏപ്രിൽ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

GCC News

2022 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022 മാർച്ച് 31-ന് രാത്രിയാണ് യു എ ഇ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകളിൽ 2022 മാർച്ച് മാസത്തെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീസൽ വില ലിറ്ററിന് നാല് ദിർഹത്തിന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

2022 ഏപ്രിൽ മാസത്തെ യു എ ഇയിലെ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 3.74 ദിർഹം. (2022 മാർച്ച് മാസത്തിൽ ലിറ്ററിന് 3.23 ദിർഹം ആയിരുന്നു)
  • സ്പെഷ്യൽ 95 – ലിറ്ററിന് 3.62 ദിർഹം. (2022 മാർച്ച് മാസത്തിൽ ലിറ്ററിന് 3.12 ദിർഹം ആയിരുന്നു)
  • ഇ-പ്ലസ് 91 – ലിറ്ററിന് 3.55 ദിർഹം. (2022 മാർച്ച് മാസത്തിൽ ലിറ്ററിന് 3.05 ദിർഹം ആയിരുന്നു)
  • ഡീസൽ – ലിറ്ററിന് 4.02 ദിർഹം. (2022 മാർച്ച് മാസത്തിൽ ലിറ്ററിന് 3.19 ദിർഹം ആയിരുന്നു)

2022 ഏപ്രിൽ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.