2022 ഡിസംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022 നവംബർ 30-ന് രാത്രിയാണ് യു എ ഇ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകളിൽ 2022 നവംബർ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2022 ഡിസംബർ മാസത്തെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 3.30 ദിർഹം. (2022 നവംബർ മാസത്തിൽ ലിറ്ററിന് 3.32 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 3.18 ദിർഹം. (2022 നവംബർ മാസത്തിൽ ലിറ്ററിന് 3.20 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 3.11 ദിർഹം. (2022 നവംബർ മാസത്തിൽ ലിറ്ററിന് 3.13 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 3.74 ദിർഹം. (2022 നവംബർ മാസത്തിൽ ലിറ്ററിന് 4.01 ദിർഹം ആയിരുന്നു)
2022 ഡിസംബർ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.