2022 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകളിൽ 2021 ഡിസംബർ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2022 ജനുവരി മാസത്തെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 2.65 ദിർഹം. (2021 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.77 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 2.53 ദിർഹം. (2021 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.66 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 2.46 ദിർഹം. (2021 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.58 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 2.56 ദിർഹം. (2021 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.77 ദിർഹം ആയിരുന്നു)
2022 ജനുവരി 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.