2022 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022 ഫെബ്രുവരി 28-നാണ് യു എ ഇ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകളിൽ 2022 ജനുവരി മാസത്തെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 ഓഗസ്റ്റിന് ശേഷം നിലവിൽ വരുന്ന ഏറ്റവും കൂടിയ ഇന്ധന വിലയാണ് മാർച്ച് മാസത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് മൂന്ന് ദിർഹത്തിന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
2022 മാർച്ച് മാസത്തെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 3.23 ദിർഹം. (2022 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.94 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 3.12 ദിർഹം. (2022 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.82 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 3.05 ദിർഹം. (2022 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.75 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 3.19 ദിർഹം. (2022 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.88 ദിർഹം ആയിരുന്നു)
2022 മാർച്ച് 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.