2023 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2023 ഫെബ്രുവരി 28-നാണ് യു എ ഇ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം പെട്രോൾ വിലയിൽ 2023 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച് മാസത്തിൽ ഡീസൽ വില കുറയും.
2023 മാർച്ച് മാസത്തെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 3.09 ദിർഹം. (2023 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 3.05 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 2.97 ദിർഹം. (2023 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.93 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 2.90 ദിർഹം. (2023 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.86 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 3.14 ദിർഹം. (2023 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 3.38 ദിർഹം ആയിരുന്നു)
2023 മാർച്ച് 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.