യു എ ഇ: 2022 മെയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില കുറഞ്ഞു

GCC News

2022 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022 ഏപ്രിൽ 29-നാണ് യു എ ഇ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം പെട്രോൾ വിലയിൽ 2022 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡീസൽ വില കഴിഞ്ഞ മാസത്തേക്കാൾ ഉയർന്നിട്ടുണ്ട്.

2022 മെയ് മാസത്തെ യു എ ഇയിലെ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 3.66 ദിർഹം. (2022 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 3.74 ദിർഹം ആയിരുന്നു)
  • സ്പെഷ്യൽ 95 – ലിറ്ററിന് 3.55 ദിർഹം. (2022 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 3.62 ദിർഹം ആയിരുന്നു)
  • ഇ-പ്ലസ് 91 – ലിറ്ററിന് 3.48 ദിർഹം. (2022 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 3.55 ദിർഹം ആയിരുന്നു)
  • ഡീസൽ – ലിറ്ററിന് 4.08 ദിർഹം. (2022 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 4.02 ദിർഹം ആയിരുന്നു)

2022 മെയ് 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.