2023 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2023 ഒക്ടോബർ 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകൾ 2023 ഒക്ടോബർ മാസത്തെ അപേക്ഷിച്ച് കുറയുന്നതാണ്.
2023 നവംബർ മാസത്തെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 3.03 ദിർഹം. (2023 ഒക്ടോബർ മാസത്തിൽ ലിറ്ററിന് 3.44 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 2.92 ദിർഹം. (2023 ഒക്ടോബർ മാസത്തിൽ ലിറ്ററിന് 3.33 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 2.85 ദിർഹം. (2023 ഒക്ടോബർ മാസത്തിൽ ലിറ്ററിന് 3.26 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 3.42 ദിർഹം. (2023 ഒക്ടോബർ മാസത്തിൽ ലിറ്ററിന് 3.57 ദിർഹം ആയിരുന്നു)
ഈ പുതുക്കിയ ഇന്ധന വില 2023 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.