2023 ഒക്ടോബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2023 സെപ്റ്റംബർ 30-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകൾ 2023 സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് കൂട്ടിയിട്ടുണ്ട്.
2023 ഒക്ടോബർ മാസത്തെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 3.44 ദിർഹം. (2023 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 3.42 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 3.33 ദിർഹം. (2023 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 3.31 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 3.26 ദിർഹം. (2023 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 3.23 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 3.57 ദിർഹം. (2023 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 3.40 ദിർഹം ആയിരുന്നു)
2023 ഒക്ടോബർ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.