യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി. 2024 നവംബർ 22-നാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
The Ministry of Human Resources and Emiratisation (MoHRE) has announced that 2 and 3 December 2024 will be an official paid holiday for all private sector employees in the UAE in celebration of the 53rd Eid Al Etihad.
— وزارة الموارد البشرية والتوطين (@MOHRE_UAE) November 22, 2024
On this occasion, MoHRE extends its sincere congratulations…
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2024 ഡിസംബർ 2, തിങ്കളാഴ്ച, ഡിസംബർ 3, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി ദിനങ്ങളായിരിക്കും. അവധിയ്ക്ക് ശേഷം സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം 2024 ഡിസംബർ 4, ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.