രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയദിനത്തിന്റെ ഭാഗമായി അബുദാബിയിൽ നടന്ന ഔദ്യോഗിക ആഘോഷപരിപാടികളിൽ യു എ ഇ നേതാക്കൾ പങ്കെടുത്തു.
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, കിരീടാവകാശികൾ, മറ്റു നേതാക്കൾ എന്നിവർ ഈ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിരുന്നു.
“എന്റെ സഹോദരന്മാരായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾക്കൊപ്പം രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളിൽ പങ്ക് ചേരുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ന് ഞങ്ങൾ ഞങ്ങളുടെ ഭൂതകാല നേട്ടങ്ങളെ സ്മരിക്കുന്നതിനൊപ്പം ആത്മവിശ്വസത്തോടെയും, ദൃഢനിശ്ചയത്തോടെയും ഭാവിയിലേക്ക് സഞ്ചരിക്കാൻ തയ്യാറാകുകയും ചെയ്യുന്നു”, യു എ ഇ പ്രസിഡണ്ട് അറിയിച്ചു.
രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയദിനത്തിന്റെ ഭാഗമായി വിവിധ നേതാക്കൾ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ദേശീയദിനം ആചരിക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ പ്രധാന കെട്ടിടങ്ങളിൽ ദീപാലങ്കാരങ്ങൾ ഒരുക്കിയിരുന്നു.
ദുബായിലും സമാനമായ വർണ്ണവിളക്കുകൾ കൊണ്ട് പ്രധാനപ്പെട്ട കെട്ടിടങ്ങളെ അലങ്കരിച്ചിരുന്നു.
Cover Image: WAM.