യു എ ഇ: 7.5 ദശലക്ഷം COVID-19 ടെസ്റ്റുകൾ നടത്തി;രോഗമുക്തി നിരക്ക് 90%

GCC News

രാജ്യത്ത് ഇതുവരെ പൗരന്മാരിലും, നിവാസികളിലുമായി 7.5 ദശലക്ഷം കൊറോണ വൈറസ് പരിശോധനകൾ നടത്തിയതായി യു എ ഇ സർക്കാർ അറിയിച്ചു. സെപ്റ്റംബർ 8, ചൊവ്വാഴ്ച്ച നടന്ന COVID-19 അവലോകന പ്രത്യേക പത്രസമ്മേളനത്തിൽ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ രാജ്യത്തെ COVID-19 രോഗമുക്തിയുടെ നിരക്ക് 90 ശതമാനത്തിലെത്തിയതായും ഡോ. അൽ ഹമ്മാദി അറിയിച്ചു. രാജ്യത്തെ മികച്ച രോഗപ്രതിരോധ നടപടികളും, ചികിത്സാ രീതികളും രോഗവ്യാപനം തടയുന്നതിൽ ഫലപ്രദമായതായി അദ്ദേഹം വ്യക്തമാക്കി. യു എ ഇയിലെ കൊറോണ വൈറസ് രോഗബാധ മൂലമുള്ള മരണ നിരക്ക് 0.5 ശതമാനമാണെന്നും, ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുകളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.