യു എ ഇ: 277 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു; 1 മരണം

GCC News

യു എ ഇയിൽ 277 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു. യു എ ഇയിൽ ഇതോടെ ആകെ 2076 പേർക്ക് COVID-19 കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരിദാ അൽ ഹോസാനി അല്പം മുന്നേയാണ് ഈ വിവരം പങ്കുവെച്ചത്. 23 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച്ച രാജ്യത്ത് കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഒരു മരണവും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഏഷ്യൻ വംശജനാണ് മരിച്ചത്. ഇതോടെ യു എ ഇയിൽ COVID-19-നെത്തുടർന്നുള്ള മരണ സംഖ്യ 11 ആയിട്ടുണ്ട്.